Mon. Dec 23rd, 2024
ചെന്നൈ:

അന്തരിച്ച കന്നഡ താരം പുനീത്​ രാജ്​കുമാറിന്‍റെ അന്ത്യവിശ്രമ സ്​ഥലത്തെത്തി ആദാരാഞ്​ജലികൾ അർപ്പിച്ച്​ തമിഴ്​ സിനിമ താരം ശിവ​കാർത്തികേയൻ. കണ്​ഠീരവ സ്റ്റുഡിയോയിലെത്തി ആദാരാജ്ഞലി അർപ്പിച്ച താരം കുടുംബാംഗങ്ങളെ കണ്ട്​ ദുഃഖം രേഖപ്പെടുത്തി.

പുനീത്​ രാജ്​കുമാറിന്‍റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു മാസം മുമ്പ്​ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സിനിമ ലോകത്തിന്​ വലിയ നഷ്​ടമാണ്​ പുനീതിന്‍റെ വിയോഗം. പുനീതിനെ പോലുള്ള ആളുകൾക്ക്​ മരണമില്ല, അവർ ചെയ്​ത നല്ല കാര്യങ്ങൾ എന്നും ​ഓർമിക്ക​െപ്പടും. ഓൺസ്​ക്രീനും ഓഫ്​ സ്​ക്രീനിലും റോൾ മോഡലാണ്​ അദ്ദേഹം’ -ശിവകാർത്തികേയൻ മാധ്യമങ്ങളോട്​ പറഞ്ഞു.