Mon. Dec 23rd, 2024
പാലക്കാട്:

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്.

ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂൾ കുട്ടികൾ, പാൽ വണ്ടി, ഓഫിസ് ജീവനക്കാർ ഉൾപ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നിൽക്കുകയാണ്.

താവളം മുതൽ മുള്ളി വരെയുള്ള റോഡ് നിർമാണ് പുരോഗമിക്കുകയാണ്. ഇതിനായി ഉപയോഗിച്ച ഓവ് പൈപ്പിന് ഗുണനിലവാരമില്ലാത്തതാണ് ഇത്തരത്തിൽ റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് നിർമാണ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.