Mon. Dec 23rd, 2024
കൊച്ചി:

പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്​ ബി ഐ ജീവനക്കാരുമായുള്ള വിഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്​ ബി ഐ തുടക്കം കുറിച്ചു. കുടുംബ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഈ വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.

www.pensionseva.sbi ല്‍ ലോഗിന്‍ ചെയ്ത് വീഡിയോ എൽ സി ക്ലിക്കു ചെയ്ത് എസ്​ ബി ഐ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി ഈ സേവനം ഉപയോഗിക്കാം. രജിസ്ട്രേഡ് മൊബൈൽ നമ്പറില്‍ ലഭിക്കുന്ന ഒ ടി പി രേഖപ്പെടുത്തണം. പാന്‍ കാര്‍ഡിന്‍റെ അസ്സൽ കൈയിലുണ്ടായിരിക്കുകയും വേണം. ഇതിനുശേഷം ഐ ആം റെഡി എന്നതില്‍ ക്ലിക്കു ചെയ്യുകയും വിഡിയോ കോള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയും വേണം.