Mon. Dec 23rd, 2024

അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു ചിത്രത്തിനായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. ഒരു ചിരി ചിത്രമായിരിക്കും ഇതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുന്ന കാര്യം കുഞ്ചാക്കോ ബോബനും ജയസൂര്യയും തന്നെയാണ് അറിയിച്ചതും, ഇപോഴിതാ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്.

എന്താടാ സജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായിട്ട് ആണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍. ഗോഡ്‍ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്.