Wed. Jan 22nd, 2025
തിരുവനന്തപുരം:

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ ഇന്നു മുതൽ പൂർണമായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി തലസ്ഥാനത്തെ റെസ്റ്റ് ഹൗസിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽ‍പ്പെട്ടതിനെ തുടർന്ന് റെസ്റ്റ് ഹൗസ് മാനേജർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു. ജനങ്ങൾക്ക് താമസിക്കാൻ‍ കഴിയുന്ന തരത്തിൽ റെസ്റ്റ് ഹൗ‍സുകളെ സജ്ജമാക്കണ‍മെന്ന നിർദേശം നടപ്പിലായോ എന്നു പരിശോധിക്കാനാണ് മന്ത്രി‍ എത്തിയത്.

‍റെസ്റ്റ് ഹൗസും പരിസരവും മന്ത്രി പരിശോധിച്ചു. റെസ്റ്റ് ഹൗസിലെ സാഹചര്യ‍ങ്ങളിൽ കടുത്ത അതൃപ്തി പ്രകടി‍പ്പിച്ച മന്ത്രി, സർക്കാർ നിർ‍ദേശം പ്രാവർത്തികമാ‍ക്കാത്ത മാനേജർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ഥലത്തു വച്ചു തന്നെ ചീഫ് എൻജിനീയർക്ക് (ബിൽഡിങ്) നിർദേശം നൽകി. ‘ഓൺലൈൻ ബു‍ക്കിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി റെസ്റ്റ് ഹൗസുകളിൽ ശുചിത്വം ഉറപ്പു വരുത്താൻ നേരത്തെ തന്നെ പ്രത്യേകം നിർ‍ദേശിച്ചിരുന്നു.

എന്നാൽ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഇങ്ങനെ ഒക്കെ പോയാൽ മതി എന്ന് ആരെങ്കിലും കരുതിയാൽ, ഇങ്ങനെ ഒന്നും അല്ല പോകാൻ പോകുന്നത്. ഏത് ഉദ്യോഗസ്ഥനായാലും ശരി. തെറ്റായ രീതിയിൽ ചിന്തിക്കുന്നവർ സർക്കാർ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊ‍ണ്ടാൽ അതിനെ പൊറുപ്പിക്കു‍ക ഇല്ല. ശക്തമായ നിലപാട് എടുക്കും. ഈ പ്രവണത പ്രോത്സാഹിപ്പിക്കില്ല’– മന്ത്രി മാധ്യമങ്ങ‍ളോടു പറഞ്ഞു.