Mon. Dec 23rd, 2024
ദില്ലി:

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വീട്ടിൽ നിന്നാണ് ജയ്‌സാൽമീർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയ്സാൽമീർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ജയ്‌സാൽമീറിലെ ഹോട്ടൽ ഗ്രൂപ്പിന്റെ രണ്ട് കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിലൂടെ വിറ്റ കേസിലാണ് നടപടി. 200 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ ജപ്തി ചെയ്ത് 25 കോടിക്കായിരുന്നു ലേലത്തിൽ വിറ്റത്. വായ്പാ തിരിച്ചടിവ് മുടങ്ങിയതിനെ തുടർന്നാണ് ഹോട്ടൽ ഗ്രൂപ്പിന്റെ കെട്ടിടം ജപ്തി ചെയ്തത്. 2008 ൽ കമ്പനി എസ്ബിഐയിൽ നിന്ന് 24 കോടി രൂപ വായ്പയെടുത്തിരുന്നു.