Wed. Jan 22nd, 2025
കൊട്ടാരക്കര:

മലമേൽ ടൂറിസത്തെ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്ന് വാളകം റെഡ്സ്റ്റാർ നവമാധ്യമ കൂട്ടായ്മ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഓൺലൈനായി ഉദ്ഘാടനംചെയ്തു. അജിതൻ തടിക്കാട് അധ്യക്ഷനായി.

ബിനു കെ ബേബി രക്തസാക്ഷി പ്രമേയവും ബീന ഉദയൻ അനുശോചന പ്രമേയവും ജി രം​ഗനാഥൻ പ്രവർത്തന റിപ്പോർട്ടും എം ശബരിനാഥ് കണക്കും അവതരിപ്പിച്ചു. പി എസ് സുപാൽ എംഎൽഎ വിദ്യാഭ്യാസ അവാർഡ്‌ നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എസ് ജയമോഹൻ, പി അയിഷാപോറ്റി, റെജി ആക്കാട്ട്, ജിൻസ് ലൂക്കോസ്, എ മനോഹരൻ, ജോൺകുട്ടി ജോർജ്‌, സന്തോഷ് ജോർജ്‌ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്അം​ഗം ബെൻസി റെജി അധ്യക്ഷയായി. ആർ കെ അരുൺലാൽ, കെ സി ജോസ് എന്നിവർ സംസാരിച്ചു.കോട്ടാത്തല സുരേന്ദ്രൻ സ്മാരകത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥ സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ ഉദ്ഘാടനംചെയ്തു.