Thu. Jan 23rd, 2025
കൊ​ച്ചി:

തു​ട​ർ​ച്ച​യാ​യി ജ​ന​ത്തി​ന് മേ​ൽ ഇ​ടി​ത്തീ​യാ​യി ഇ​ന്ധ​ന വി​ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം കൂ​ട്ടി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​ന​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ​ തി​ങ്ക​ളാ​ഴ്​​ച​ 11ാം മാ​സം പി​റ​ക്കു​േ​മ്പാ​ൾ വ​രെ പെ​ട്രോ​ൾ ഒ​രു ലി​റ്റ​റി​ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്​ 25.83 രൂ​പ. ഡീ​സ​ലി​ന്​ വ​ർ​ധി​പ്പി​ച്ച​ത്​ 25.66 രൂ​പ​യും. ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​​ 85.72 രൂ​പ​യാ​യി​രു​ന്നു.

ഡീ​സ​ൽ വി​ല 79.65 രൂ​പ​യും. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ​ 112.03, ഡീ​സ​ൽ 105.79 എ​ന്നീ നി​ര​ക്കി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ 11 മാ​സം കൊ​ണ്ട് പെ​ട്രോ​ളി​ന്​​ 22.14 ശ​ത​മാ​നം വി​ല​കൂ​ടി. ഡീ​സ​ൽ 32.21 ശ​ത​മാ​ന​വും. തി​ങ്ക​ളാ​ഴ്​​ച എ​റ​ണാ​കു​ള​ത്ത്​ 110.16, 104.04, കോ​ഴി​ക്കോ​ട്​ 110.26, 104.16 എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല.