സുരക്ഷാസേന 10 നക്സലൈറ്റുകളെ വധിച്ചു
ചത്തീസ്ഗഡിലെ ബീജാപ്പൂരിൽ, സുരക്ഷാസൈന്യം, ഒരു സംയുക്തനീക്കത്തിൽ, വെള്ളിയാഴ്ച, 10 നക്സലൈറ്റുകളെ വധിച്ചു.
ചത്തീസ്ഗഡിലെ ബീജാപ്പൂരിൽ, സുരക്ഷാസൈന്യം, ഒരു സംയുക്തനീക്കത്തിൽ, വെള്ളിയാഴ്ച, 10 നക്സലൈറ്റുകളെ വധിച്ചു.
വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാംഗ്, മൂന്നുദിവസത്തെ രാജ്യസന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തും.
ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ്, 500 മില്യൺ ഡോളർ വില വരുന്ന ഫേസ്ബുക്ക് ഓഹരികൾ വിറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ, വെള്ളിയാഴ്ച ആഘോഷിക്കുന്ന ഹോളിയെ ഗൂഗിൾ ഡൂഡിൽ അടയാളപ്പെടുത്തി.
ഒറിയയിലെ പ്രമുഖ സംഗീതജ്ഞനും, ഗാനരചയിതാവും, ഭജൻ ഗായകനുമായ അരബിന്ദ മുദുലി, ഒഡീഷയിലെ ഭുവനേശ്വറിൽ ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ചു.
വീടില്ലാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, ഫ്രഞ്ച് പാർലമെന്റിലെ 50 അംഗങ്ങൾ തണുപ്പുള്ള ഒരു രാത്രി, രാജ്യത്തെ ഭവനരഹിതരായ ജനങ്ങൾക്കൊപ്പം തെരുവിൽ കഴിച്ചുകൂട്ടി.
അഫ്ഘാനിസ്ഥാനിൽ, വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി.
വളരെ സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്, ജർമ്മൻ സർക്കാരിന്റെ പ്രധാന ഡാറ്റാ നെറ്റ്‌വർക്ക് ഹാക്ക് ചെയ്യപ്പെട്ടതായി സർക്കാർ അധികൃതർ അറിയിച്ചു.
പ്രതിപക്ഷവുമായുള്ള ഒരു ധാരണ പ്രകാരം വെനിസ്വലയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് 2018 മെയ് ലേക്ക് നീട്ടിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.