Sat. Apr 27th, 2024

ന്യൂഡൽഹി

holi-2018
ഗൂഗിൾ ഡൂഡിലിൽ ഹോളിയെ ബഹുവർണ്ണത്താൽ അടയാളപ്പെടുത്തി

ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ, വെള്ളിയാഴ്ച ആഘോഷിക്കുന്ന ഹോളിയെ ഗൂഗിൾ ഡൂഡിൽ അടയാളപ്പെടുത്തി.

ഗൂഗിൾ, ആഘോഷങ്ങളുടെ ഭാഗമായിട്ട്, പല വർണ്ണങ്ങളിൽ ആളുകൾ, ഡ്രമ്മിന്റെ താളത്തിൽ നൃത്തം ചെയ്യുന്നത്, അതിന്റെ ഡൂഡിലിൽ ചിത്രീകരിച്ചു.

“നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന, ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഒരു ഹിന്ദു വസന്തോത്സവം” എന്ന് ഗൂഗിൾ, ഹോളിയെ നിർവ്വചിക്കുകയും ചെയ്തു.

ഒരു ഹിന്ദു പുരാണകഥ അനുസരിച്ച്, തിന്മയ്ക്കു മേലെ നന്മയുടെ വിജയമാണ് ഹോളി ഉത്സവം ആഘോഷിക്കുന്നത്.

ഇത് ഹോളികയുടെ മരണത്തിന്റെ കഥയേയും പ്രതിനിധീകരിക്കുന്നു. ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളിക, ഹിരണ്യകശിപുവിന്റെ മരുമകനായ പ്രഹ്‌ളാദനെ കൊല്ലാൻ ശ്രമിച്ചിട്ട് ആ കെണിയിൽത്തന്നെ പെട്ടു പോകുന്നതാണ്. പ്രഹ്‌‌ളാദനെ ഭഗവാൻ കൃഷ്ണൻ രക്ഷിക്കുകയാണുണ്ടായത്. പിന്നീട് പ്രഹ്‌ളാദൻ ദൈത്യ രാജ്യം ഭരിക്കുന്നു.

സാധാരണയായി ഹോളി രണ്ടുദിവസമാണ് ആഘോഷിക്കുന്നത്. ആദ്യദിനമായ ഹോളികാദഹനത്തിൽ, ആളുകൾ തീക്കുണ്ഡം ഉണ്ടാക്കി അതിനുചുറ്റും നിന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.

രണ്ടാം ദിനം, ഉത്തരേന്ത്യയിൽ എല്ലാവരും പരസ്പരം നിറം തേച്ച് ദുലേന്ദി ആഘോഷിക്കുന്നു.

പലപ്പോഴും സമ്മതമില്ലാതെ തന്നെ സ്ത്രീകളെ സ്പർശിക്കാനുള്ള ഒരു അവസരമായിട്ട് ഹോളി മാറുകയും, പല സ്ത്രീകളും അതുകൊണ്ടുതന്നെ ഹോളി ആഘോഷത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ നിർബ്ബന്ധിതരാവുകയും ചെയ്യുന്നു.

ദളിത് ബഹുജൻ പഠനത്തിൽ അടിച്ചമർത്തപ്പെട്ട ജാതിയെ കത്തിക്കുന്നതിന്റെ ആഘോഷമാണ് ഹോളി. ദൈത്യന്മാർ അല്ലെങ്കിൽ ദാസ്യുക്കൾ, അസുരന്മാർ എന്നിവരെ, വേദഗ്രന്ഥങ്ങളിൽ അടിച്ചമർത്തപ്പെട്ട ജാതിയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *