29 C
Kochi
Sunday, September 19, 2021
Home Tags Kannur

Tag: Kannur

Third phase of local body election 2020

മൂന്നാംഘട്ടത്തിൽ കനത്ത പോളിംഗ്; നാല് ജില്ലകളിലും വോട്ടർമാരുടെ നീണ്ട നിര

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്.വോട്ടെടുപ്പ് തുടങ്ങി 4‌ മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ ജില്ലകളും പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.354 തദ്ദേശ സ്ഥാപനങ്ങളിലെ...
voters

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം: നാലു ജില്ലകളിലെ വോട്ടര്‍മാര്‍  ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ  10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.ഇലക്ഷന്‍ സാമഗ്രികളെല്ലാം കൃത്യമായി പോളിംഗ് കേന്ദ്രങ്ങളിലെത്തിച്ചതായി ജില്ലാ ഭരണകൂടങ്ങള്‍ പ്രതികരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാവശ്യമായ സന്നാഹങ്ങളും ...
Police security

പ്രശ്‌ന ബാധിത ബൂത്തുകള്‍ 1,105 സുരക്ഷ ശക്തം

അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന നാലു ജില്ലകളിലായി 1,105 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്‌. കണ്ണൂരിലാണ്‌ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്‌, 785 എണ്ണം. മലപ്പുറം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ 100 വീതവും കോഴിക്കോട്‌ 120 ബൂത്തുകളുമാണ് പ്രശ്നബാധിതമായി വിലയിരുത്തിയത്. നാല് ജില്ലകളിലും കൂടി ആകെ 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.കണ്ണൂരില്‍ ഇത്തവണ കേന്ദ്രസേനയില്ല. സംസ്ഥാന...
election voters queue

തദ്ദേശതിരഞ്ഞെടുപ്പ്: പൊതുചിത്രം

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ് ജനം ആവേശപൂര്‍വ്വം തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുത്തത്. അവസാനഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ നാല് വടക്കൻ ജില്ലകളിലായി353...
local body election last phase campaign ending today

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും

 തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബർ 14ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഉണ്ടായിരുന്ന കനത്ത പോളിംഗ് ശതമാനം തന്നെയാണ് മൂന്നാം ഘട്ടത്തിലും മുന്നണികൾ പ്രതീക്ഷിക്കുന്നത്.തദ്ദേശ...
POCSO case registered against CWC chairman

കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ് 

 കണ്ണൂർ:കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന കേസിൽ കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്. പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സിഡബ്യൂസി ചെയർമാൻ അപമര്യാദയായി പെരുമാറിയതെന്ന് കുട്ടി പറയുന്നു.സംഭവത്തെ പറ്റി ഉടൻ അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേട്ട് നേരത്തെ...

വോട്ടെടുപ്പിന് മുൻപ് ആന്തൂർ നഗരസഭയിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്

 കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ആന്തൂരിൽ കഴിഞ്ഞ തവണ 28 മണ്ഡലത്തിൽ പതിനാലിടത്ത് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണ ആറ് സ്ഥലങ്ങളിൽ എൽഡിഎഫിന്...

‘മുണ്ടൂര്‍ മാടനായി’ കണ്ണൂര്‍ക്കാരന്‍; അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് നിലംപരിശാക്കി

കണ്ണൂര്‍:സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുട്ടമണിയുടെ കടമുറി ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്ഐ അയ്യപ്പന്‍റെ (ബിജുമോനോന്‍) മാസ് സീന് കണ്ട് മലയാളികള്‍ എല്ലാം അമ്പരന്നിട്ടുണ്ട്. എന്നാല്‍, വിവാഹാലോചനകൾ തുടര്‍ച്ചയായി മുടക്കുകയാണെന്നാരോപിച്ച് അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ കണ്ണൂര്‍ സ്വദേശി കടമെടുത്തത് എസ്ഐ അയ്യപ്പന്‍റെ അതേരീതി തന്നെ.തിങ്കളാഴ്ച...

തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കണ്ണൂർ:തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു.പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍...

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കൽ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയും...