ബ്രഹ്മനും തടുക്കാനാകാതെ ബ്രഹ്മപുരം ചീഞ്ഞളിയുന്നു
കൊച്ചിതലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ''കൊച്ചി പഴയ കൊച്ചിയല്ല'' എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു പറയാനായി വാ തുറക്കുമ്പോഴേക്കും ഒരു കിഴക്കന്‍ കാറ്റില്‍ ഒഴുകിയെത്തുന്ന ദുര്‍ഗന്ധം മനം മടുപ്പിക്കും. പിന്നെ, പുലിവാല് കല്യാണത്തിലെ ''ങാ കൊച്ചിയെത്തി''...
വായ്പയുടെ പേരില്‍ കിടപ്പാടം തട്ടിയെടുത്ത് ഭൂമാഫിയ; തെരുവിലിറക്കാന്‍ സര്‍ഫാസി നിയമം
കൊച്ചിസ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍ കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്. എറണാകുളം നഗരത്തിന്റെ തൊട്ടടുത്ത ദ്വീപായ പനമ്പുകാട്ടെ 14ഓളം പട്ടികജാതി കുടുംബങ്ങളാണ് ഭൂമാഫിയയുടെ ചതിക്കിരയായി ഇത്തരമൊരു അറ്റകൈക്കു തുനിഞ്ഞത്.ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍...
ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഒരു മാസത്തിന് ശേഷം ജയിലില്‍ സ്ട്രോയും സിപ്പറും ലഭിച്ചു
മുബൈ: പാര്ക്കിന്സണ് രോഗം മൂലം കൈകള്‍ വിറയ്ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക് പരിഹാരം. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് മുബൈയിലെ തലോജ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പറും...
കുടിയിറക്കപ്പെട്ടിട്ട് 12 വര്‍ഷം; പുനരധിവാസമില്ലാതെ മൂലമ്പിള്ളിക്കാര്‍
പിറന്ന മണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നിട്ട് വര്‍ഷം പന്ത്രണ്ട്. ആയുഷ്കാല സമ്പാദ്യമായ വീടും തൊഴിലുപകരണങ്ങളും വീണ്ടെടുക്കാനുള്ള അവകാശപ്പോരാട്ടത്തിന് വേണ്ടി അതില്‍ പകുതിയോളം കാലം പാഴാക്കിയതിന്റെ മാനസിക-ശാരീരിക സംഘര്‍ഷം. വീട്, ജോലി, പുനരധിവാസം പൂര്‍ണമാകും വരെ വീട്ടുവാടക എന്നീ ഉറപ്പുകള്‍ പാഴ് വാക്കായി. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി കാത്തു കാത്തിരുന്ന്...
അതിഥിത്തൊഴിലാളികളെ ആട്ടിപ്പായിക്കുന്ന ആതിഥ്യമര്യാദ!
കേരളം നല്കുന്ന തൊഴില്‍ സുരക്ഷിതത്വവും മെച്ചപ്പെട്ട കൂലിയും കൊണ്ട് കൈവിട്ടു പോകുന്ന ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നു വരുമ്പോള്‍ 40 കാരനായ ഷേയ്ക്ക് മുക്തര്‍ അലിക്ക്. നാട്ടില്‍ രണ്ടു സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഉയരുന്ന കൊച്ചു വീടും അതില്‍ പാര്‍ക്കുന്ന ഭാര്യയും മൂന്നു കുട്ടികളും അല്ലലില്ലാതെ...
തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ
കോട്ടയം:
"എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട്...
പെട്ടിമുടി ആവര്‍ത്തിക്കരുത്; ഭീതിയോടെ വാഗുവരൈ എസ്റ്റേറ്റ് തൊഴിലാളികള്‍
മറയൂര്‍:
പെട്ടിമുടിയില്‍ 70 പേര് മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് പെട്ടിമുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വാഗുവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷനിലെ ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍. ലയങ്ങള്‍ക്ക്...
കേന്ദ്ര സര്‍ക്കാരിന് കണക്കില്ല; ലോക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ഇവരുടെ കൈയിലുണ്ട്
ന്യൂഡെല്‍ഹി:കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക് ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചത്. കണക്കില്ലാത്തതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ട പരിഹാരവും നല്‍കില്ല.എന്നാല്‍ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് തുടങ്ങിയ വെബ്സൈറ്റില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍...