27 C
Kochi
Wednesday, January 19, 2022

‘മഹ’ മാരി; സംസ്ഥാനത്ത് അടുത്ത എട്ടു മണിക്കൂര്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: 'മഹ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍, അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച്...

ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച; മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ:ജമ്മു കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ചയിൽ മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു. അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘം ദ്രാസിലാണ് കുടുങ്ങിയത്.ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലാണ് സംഘമുള്ളത്. വൈദ്യുതിയും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യവുമില്ലെന്ന്...

ബിജെപിയിലേക്കില്ല, ജനസേവനം തുടരുമെന്ന് സച്ചിന്‍ പെെലറ്റ് 

ജയ്പൂര്‍:താന്‍ ബിജെപിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റ്. ഇതുവരെ ഒരു ബിജെപി നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം  ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കി.അതേസമയം,...

ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് മതിയാക്കി; ഇനി ശ്രദ്ധ നിശ്ചിത ഓവര്‍ ക്രിക്കറ്റിൽ

ജൊഹന്നസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിച്ച് മതിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഓസീസ് പിന്‍മാറിയതോടെ തീരുമാനം നേരത്തെയാക്കുകയായിരുന്നു.എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ താരം തുടരും.ദക്ഷിണാഫ്രിക്കയ്ക്കായി 69...

കോഴിക്കോട് കെഎസ്ആര്‍ ടി സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കോഴിക്കോട്:കോഴിക്കോട് കെ എസ്ആര്‍ ടി സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ്. അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഈ മാസം 31നകം കടയൊഴിയണമെന്നാണ് കെ ടി ഡി എഫ്സി നല്‍കിയ നോട്ടീസില്‍ പറയുന്നത്. കെ എസ്ആര്‍ ടി സി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ...

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശിന് പങ്കെന്ന് ആനാവൂര്‍ നാഗപ്പൻ

തിരുവനന്തപുരം:തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ. കൊലപാതകത്തില്‍ കോൺഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് പങ്കുണ്ടെന്നാണ് നാഗപ്പന്റെ ആരോപണം. മുൻപ് മൂന്നു മാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ...

ഡൽഹിയിൽ വീണ്ടും പ്രതിഷേധക്കാർക്കെതിരേ ആക്രമണം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തോക്കുമായി റോഡില്‍ ഇറങ്ങിയ യുവാവ് പോലീസ് പിടിയിലായി, എട്ടു തവണയാണ് ഇയാൾ വെടിയുതിര്‍ത്തത്. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും...

ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി മമത ബാനര്‍ജി

കൊൽക്കത്ത:  ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ പുതിയ പരാമര്‍ശവുമായി തൃണമൂല്‍ അദ്ധ്യക്ഷയും നേതാവുമായ മമത ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് മെഷീനു (ഇ.വി.എം.) കളിലൂടെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയുടെ അന്ത്യവും ഇ.വി.എം. വഴി തന്നെയാകുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. ഈദ് സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമതയുടെ...

വിട പറഞ്ഞ് ബ്രിട്ടണ്‍; ബ്രെക്സിറ്റ് നാളെ യാഥാര്‍ത്ഥ്യമാകും 

ലണ്ടന്‍: യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയിരിക്കുന്നു.751 അംഗ പാര്‍ലമെന്റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു....

മോദിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചും വെളളാപ്പളളി നടേശന്‍

കൊല്ലം:  വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം...