Mon. May 26th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും…

നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

കൊച്ചി: ഇടപ്പള്ളിയില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാകസീന്‍ മാറി നല്‍കിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു…

ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കോട്ടയം ജില്ലയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിനാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. സംസ്ഥാനം സമര്‍പ്പിച്ച സാങ്കേതിക, സാമ്പത്തിക…

ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ ദ്വാരകയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി നേതാവായ സുരേന്ദ്ര മഡിയാളയാണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ഓഫിസിലിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം…

യുക്രൈനില്‍ വീണ്ടും ഷെല്ലാക്രമണം നടത്തി റഷ്യ

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ ഷെല്ലാക്രമണം നടത്തി റഷ്യന്‍ സൈന്യം. സ്ലോവിയാന്‍സ്‌കിലെ ജനവാസ മേഖലയിലായിരുന്നു ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 8 പേര്‍ കൊല്ലപ്പെട്ടു. 21 ലേറെ…

ജപ്പാന്‍ പ്രധാനമന്ത്രിക്ക് നേരെ ആക്രമണം; അക്രമി പിടിയിലായെന്ന് സൂചന

ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയില്‍…

അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി നിക്ഷേപിച്ചവരുടെ വിവരമില്ലെന്ന് സെബി

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. അദാനി എന്റര്‍പ്രൈസസിലെ…

വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച; 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടത്തിയേക്കും. ട്രെയിനിന്റെ വേഗം, സമയം, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ച് റയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം വന്ന ശേഷമായിരിക്കും അന്തിമ തീരുമാനം…

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ…

പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച; നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രിയും…