Wed. Nov 27th, 2024

 

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ കേസെടുത്തു. തിരുവനന്തപുരം ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ, അപകടകരമായ രീതിയില്‍ കുട്ടിയെ കൊടിമരത്തില്‍ കയറ്റിയതിനാണ് കേസ്.

മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാര്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസര്‍, നെയ്യാറ്റിന്‍കര നഗരസഭ സെക്രട്ടറി, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കലോത്സവം സംഘാടക സമിതി കണ്‍വീനര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.

ജില്ല സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൊടിയുയര്‍ത്തിയപ്പോള്‍ കയര്‍ കുരുക്കഴിക്കാന്‍ വിദ്യാര്‍ഥിയെ ഉയരമേറിയ കൊടിമരത്തില്‍ കയറ്റിയത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.