Thu. Jan 23rd, 2025

 

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288ഉം ഝാര്‍ഖണ്ഡില്‍ 81ഉം മണ്ഡലങ്ങളാണുള്ളത്.

രണ്ടിടത്തും ബിജെപി സഖ്യത്തിന് മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്നാല്‍, ഇരു സംസ്ഥാനങ്ങളിലും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. മഹാരാഷ്ട്രയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് മനോജ് പാണ്ഡെ വ്യക്തമാക്കി. അതേസമയം, എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിപി സിംഗ് അവകാശപ്പെട്ടു. നിലവിലെ സര്‍ക്കാര്‍ അഴിമതിയുടെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഇവര്‍ ഒന്നും ചെയ്തില്ല. പൊതുജനങ്ങള്‍ ഒരു മാറ്റത്തിന് തയ്യാറാണെന്നും സിപി സിംഗ് പറഞ്ഞു.