Sat. Jan 18th, 2025

 

കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിനായി മുസ്ലിം ലീഗ് നേതാക്കള്‍ ലത്തീന്‍ കത്തോലിക്ക സഭ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുന്നു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ലത്തീന്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറായില്ല.