Wed. Dec 18th, 2024

 

കോഴിക്കോട്: സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാനെ സെക്രട്ടറി കെഎം ഷാജി. പിണറായി വിജയന്‍ സംഘിയാണെന്ന് ഷാജി ആരോപിച്ചു. മേക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കുമെന്നും ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

‘ചൊറി വന്നവനൊക്കെ മാന്താന്‍ പാണക്കാട്ടേക്ക് വരുന്ന പുതിയ പരിപാടി എല്ലാവരും തുടങ്ങിയിട്ടുണ്ട്. സാദിഖലി തങ്ങള്‍ കൃത്യമായ നിലപാടുകളെടുത്താണ് മുന്നോട്ട് പോകുന്നത്. പാണക്കാട് തറവാട്ടില്‍ നിന്നുള്ള അദ്ദേഹത്തിന് പരിമിതിയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കാണെന്ന വിചാരം ഒരുത്തനും വേണ്ട.’, ഷാജി പറഞ്ഞു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. നേരത്തെയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണ്. ഇന്നലെയുള്ള കാര്യങ്ങള്‍ ലീഗ് അണികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാം. ന്യൂനപക്ഷ വിഭാഗങ്ങളിലെ അമര്‍ഷം മറികടക്കാനാണ് സന്ദീപ് വാര്യര്‍ പാണക്കാട്ട് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.