Wed. Dec 18th, 2024

 

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സന്ദീപ് വാര്യര്‍ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും. കോണ്‍ഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, പാലക്കാട് വലിയ വിജയമുണ്ടാകുമെന്നും സന്ദീപിന്റെ വരവ് അത് കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും’ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.