Fri. Nov 15th, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് മാറ്റി. ബിര്‍സ മുണ്ട ചൗക്ക് എന്നാണ് പുതിയ പേര്. ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രഖ്യാപനം നടത്തിയത്.

ഡല്‍ഹി ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലിനോട് (ഐഎസ്ബിടി) ചേര്‍ന്നുള്ള ചൗക്കാണ് ഇനി പുതിയ പേരില്‍ അറിയപ്പെടുക. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

ഈ പ്രതിമ കണ്ടും സ്ഥലത്തിന്റെ പേരുകേട്ടും ഡല്‍ഹിക്കാര്‍ മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികളും ബിര്‍സ മുണ്ടയുടെ ജീവിതത്തില്‍ ആകൃഷ്ടരാകുമെന്ന് മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.

മത പരിവര്‍ത്തനത്തിനെതിരായും സ്വാതന്ത്ര്യത്തിന് വേണ്ടിയും ബിര്‍സ മുണ്ട നടത്തിയ സമരങ്ങളെ രാജ്യം നന്ദിയോടെ ഓര്‍ക്കുമെന്ന് അമിത് ഷാ ചടങ്ങില്‍ പറഞ്ഞു.

രാജ്യമൊന്നടങ്കവും ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗവും ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോഴാണ് മത പരിവര്‍ത്തനത്തിനെതിരെ പോരാടാന്‍ അദ്ധേഹം ധൈര്യം കാട്ടിയത്. 1975ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.