Thu. Nov 14th, 2024

 

ഇടുക്കി: സീ പ്ലെയിന്‍ പദ്ധതിയില്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി വനംവകുപ്പ്. പദ്ധതി മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിമാനത്തിന്റെ ലാന്റിങ് സോണ്‍ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങള്‍ക്ക് സമീപത്തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. മൂന്നാര്‍ ഡിഎഫ്ഒ ആണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

സീ പ്ലെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങള്‍ ഉള്ള പ്രദേശമാണിത്.