Sun. Dec 22nd, 2024

 

മുംബൈ: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവെച്ച ശേഷം മരണമുറപ്പാക്കാന്‍ ആശുപത്രിയില്‍ അരമണിക്കൂര്‍ നേരം കാത്തുനിന്നതായി കൊലയാളിയുടെ മൊഴി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു സിദ്ധിഖിയെ പ്രവേശിപ്പിച്ചത്.

വെടിവെപ്പിനു ശേഷം വസ്ത്രം മാറ്റി ശിവകുമാര്‍ ഗൗതം ആശുത്രിയിലെത്തി 30 മിനിറ്റ് ആള്‍ക്കൂട്ടത്തിനൊപ്പം നിന്നു. സിദ്ധിഖിയുടെ നില ഗുരുതരമാണെന്നും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമുള്ള വിവരമറിഞ്ഞതിന് ശേഷമാണ് ഗൗതം ആശുപത്രിയില്‍ നിന്ന് പുറത്തുവന്നത്.

കൂട്ടുപ്രതികളായ ധര്‍മരാജ് കശ്യപിനും ഗുര്‍മൈല്‍ സിങ്ങിനുമൊപ്പം ഉജ്ജെയ്ന്‍ റെയില്‍വേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു ഗൗതമിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ ധര്‍മരാജും ഗുര്‍മൈലും പൊലീസിന്റെ പിടിയിലായതോടെ ആ പദ്ധതി പൊളിഞ്ഞു. ഒക്ടോബര്‍ 12ന് രാത്രി 9.11നാണ് മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് 66കാരനായ ബാബ സിദ്ധിഖിക്ക് വെടിയേറ്റത്.