Wed. Jan 22nd, 2025

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്രത്യേക റസ്റ്റോറെന്റുകളുമായി പ്രത്യേക കൂട്ടുകെട്ടിലെന്ന് കണ്ടെത്തല്‍. വിപണിയിലെ മത്സരത്തിലും വിശ്വാസ്യതയിലും പരിശോധന നടത്തുന്ന ആന്റി ട്രസ്റ്റ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും മത്സര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പെരുമാറുന്നത്.

ചില റെസ്റ്റോറെന്റ് ശൃംഖലകള്‍ക്ക് എക്സക്ലൂസിവിറ്റി ലിസ്റ്റിങ് നല്‍കുക വഴി കമ്മീഷന്‍ നിരക്ക് കുറയ്ക്കുന്ന പദ്ധതിയാണ് സൊമാറ്റോ നടത്തിയിരിക്കുന്നത്. ഇതുവഴി ചെറുകിട റസ്റ്റോറെന്റുകള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത്.

തങ്ങളുടെ സര്‍വീസില്‍ ചേര്‍ക്കുക വഴി പ്രത്യക റസ്റ്റോറന്റ് ശൃംഖലകള്‍ക്ക് മുന്‍ഗണന കൊടുക്കുകയാണ് സ്വിഗ്ഗി. കണ്ടെത്തലുകള്‍ പ്രകാരം മത്സരാധിഷ്ടിതമായ വിപണിക്ക് വിരുദ്ധമായാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച കച്ചവട സാധ്യത തടയുക വഴി റെസ്റ്റോറെന്റുകള്‍ നേട്ടം തങ്ങളുടേത് മാത്രമാക്കുന്നു.

2022ലാണ് സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമെതിരെ റെസ്റ്റോറെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ കണ്ടെത്തലിലാണ് ചില റെസ്റ്റോറന്റ് ശൃംഖലകളെ സഹായിക്കുന്ന രീതിയില്‍ സൊമാറ്റോയും സ്വിഗ്ഗിയും നയം സ്വീകരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.