കൊച്ചി: വായ്പാ സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സർക്കാരിന് തിരിച്ചടിയായി. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തിയതും ക്രമക്കേടുകൾ കണ്ടെത്തിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നുമുള്ള വ്യവസ്ഥകൾ കോടതി ശരിവച്ചു. 30 ഹർജികൾ കോടതി തീർപ്പാക്കി.