Wed. Jan 22nd, 2025

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. നവാസിൻ്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു. പരിപാടി കഴിഞ്ഞു വരുന്നതിന്റെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രാത്രി 7.30 നു ആണ് നബീലിനും അനസിനും നേരെ ആക്രമണം ഉണ്ടായത്. തുടർന്ന് രാത്രിയിൽ തന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി. ശേഷം അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയതാണ് നവാസ്. തുടർന്ന് വഴിയിലിട്ട് അക്രമിസംഘം നവാസിനെ കുത്തിക്കൊല്ലുകയായിരുന്നു.

ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.