Wed. Jan 22nd, 2025

ശ്രീനഗർ: കശ്മീരില്‍ കരസേനയുടെ ആംബുലന്‍സിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി റിപ്പോർട്ട്.

വെടിയുതിര്‍ത്തത് സേനയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സ് ലക്ഷ്യമിട്ടെന്ന് വിവരം. 20 റൗണ്ട് വെടിയുതിര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്കിടെയുള്ള അഞ്ചാമത്തെ
ഭീകരാക്രമണമാണിത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് സേന വ്യാപകതിരച്ചിൽ നടത്തുകയാണ്.