Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി. 20,000ത്തില്‍ നിന്ന് 90,000 ആയാണ് ജര്‍മനി വിസ ക്വാട്ട ഉയര്‍ത്തിയത്. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസ ക്വാട്ട ഉയര്‍ത്താനുള്ള ജര്‍മ്മനിയുടെ തീരുമാനം.

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ജര്‍മ്മന്‍ ബിസിനസിന്റെ 18-ാംമത് ഏഷ്യാ പസഫിക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിവര്‍ഷം 90,000 വരെ വിസകള്‍ വര്‍ധിപ്പിക്കുന്നതോടെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എന്‍ജിനീയറിംഗ്, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷനലുകള്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാനുള്ള മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിന് കാരണമാകും.