Mon. Mar 3rd, 2025

പാലക്കാട്: കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 77 വയസ്സായിരുന്നു.

പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കീഴ്പടം കുമാരൻ നായരുടെ ശിഷ്യനാണ് അദ്ദേഹം. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളിൽ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയില്‍ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു.

നാടക സംവിധായകന്‍ നരിപ്പറ്റ രാജു സഹോദരനാണ്. സംസ്കാരം വൈകിട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും.