Wed. Jan 22nd, 2025

കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മാടവന ജംഗ്‌ഷനു സമീപത്താണ് അപകടമുണ്ടായത്. കൊച്ചി പള്ളുരുത്തി സ്വദേശി സനില ദയാൽ(40) ആണ് മരിച്ചത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനിലയുടെ സ്‌കൂട്ടറിൽ ഒരേ ദിശയിൽ വന്നിരുന്ന മറ്റൊരു സ്‌കൂട്ടറിൻ്റെ കണ്ണാടി ഇടിച്ചതാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്നാണ് വിവരം. തുടർന്ന് സനിലയും ഒപ്പം യാത്ര ചെയ്തിരുന്ന സുജ സുബീഷും(40) എതിർവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനിടെ സനിലയുടെ സ്കൂട്ടർ ഇടിച്ച് എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ഷൈനോദ് ആർ (50) എന്നയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ സുജയെയും ഷൈനോദിനെയും വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനിലയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.