Thu. Dec 19th, 2024

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷ​ൻ്റെ സാറ്റലൈറ്റ് സ്റ്റേഷനുകളായ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള അനുമതി ലഭിച്ചതിനു പിന്നാലെ മാറ്റം നിലവിൽ വന്നു.

കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണെന്ന് കേരളത്തിനു പുറത്തുള്ളവർക്ക് അറിയില്ല. രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റാൻ കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകുകയായിരുന്നു. തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ പേര് അതുപോലെ തന്നെ തുടരും. 15 ദീർഘ ദൂര സർവീസുകളാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് പേരുമാറ്റാൻ സംസ്ഥാനം അഭ്യർത്ഥിച്ചത്. നേമം കോച്ചിംഗ് ടെർമിനൽ പൂർത്തിയാകാനിരിക്കെ പേരുമാറ്റം കൂടുതൽ പ്രയോജനകരമാകുമെന്നാണ് കണക്കുകൂട്ടൽ.