Sat. Jan 18th, 2025

 

ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായാണ് വിവരം. പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി.

രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന മധ്യവയസ്‌ക്കന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിക്കുകയായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുടി മുറിച്ചുവെന്ന് സംശയിക്കുന്ന ആള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിരോദമുണ്ടായിരുന്നുവെന്നും ഇക്കാരണത്താലായിരിക്കാം മുടി മുറിക്കാനിടയായതെന്നാണ് നിലവിലെ വിവരം.