Sat. Jan 18th, 2025

 

പാടുന: ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു. അര്‍മാന്‍ അന്‍സാരി (19), സുനില്‍ കുമാര്‍ യാദവ് (26), റോഷന്‍ കുമാര്‍ (25), സിപാഹി കുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിവയറ്റില്‍ വെടിയേറ്റ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.