Wed. Dec 18th, 2024

 

കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്.

മാവേലിക്കര സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി.