Sat. Jan 18th, 2025

കൊച്ചി: വളർത്തുമൃ​ഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാനായി കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചു.

വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കിയിരിക്കുന്നത് കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് (സിയാൽ) ആണ്. കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചത് വിദേശികൾക്ക് ഏറെ സൗകര്യപ്രദമായിമാറിയിരിക്കുകയാണ്. ഫിഷറീസ്, മൃ​ഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ സർവീസ് സെൻ്റർ ഉദ്ഘാടനം ചെയ്തു.

ഡൽ​ഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെം​ഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ സ്ഥിതിചെയ്യുന്ന ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സെന്ററിലൂടെ മാത്രമേ വളർത്തുമൃ​ഗങ്ങളെ കൊണ്ടുവരാൻ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ.