Sat. Jan 18th, 2025

 

ചെന്നൈ: രജനികാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍.

തിയേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നിര്‍മാതാക്കളടക്കം രംഗത്തെത്തിയിരുന്നു. പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു. തുടര്‍ന്നും ഇത്തരത്തില്‍ ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് തുടരുകയാണ്.

വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ടിജെ ജ്ഞാനവേല്‍ ആണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച വേട്ടയന്‍, ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തില്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, എന്നിവരും കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജിഎം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ തുടങ്ങിയവരുമാണ് അഭിനയിച്ചിരിക്കുന്നത്.