Sat. Jan 18th, 2025

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്.