Sat. Jan 18th, 2025

മലപ്പുറം: പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മഞ്ചേരി പോലീസിൻ്റേതാണ് നടപടി. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് അൻവറിനെതിരെ കേസെടുത്തത്. അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐടി ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോൺ ചോർത്തിയെന്ന പരാതിയിൽ കറുകച്ചാൽ പോലീസും അൻവറിനെതിരെ കേസെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിലാണ് കേസ് എടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ പി വി അൻവർ ശ്രമിച്ചു എന്നാണ് പരാതി.