Wed. Dec 18th, 2024

ന്യൂഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു.

ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിൽ കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം നടന്നത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടുകയായിരുന്നു. ഇവരെ ജീവനക്കാർ പരിചരിച്ച് ആവശ്യമായി ചികിത്സ നൽകി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറുടെ ക്യാബിനിൽ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിർത്തു എന്നാണ് വിവരം. ഡോക്ടർ തൽക്ഷണം തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.