Wed. Apr 2nd, 2025

കട്ടപ്പന: ഇരട്ടയാറിൽ നിന്നും ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ടു കുട്ടികളെ കാണാതായി. ഇരട്ടയാർ ടണൽ ഭാഗത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. 

അതിൽ ഒരു കുട്ടി മരണപ്പെട്ടു. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പൻ്റെയും രജിതയുടെ മകൻ അമ്പാടി (അതുൽ) ആണ് മരണപ്പെട്ടത്. ഉപ്പുതറയിൽ താമസിക്കുന്ന രതിഷ് – സൗമ്യ ദമ്പതികളുടെ മകൻ അപ്പുവിനെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.

അപ്പുവിനെ കണ്ടെത്താൻ അഞ്ചുരുളി ടണൽ ഭാഗത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മരണപ്പെട്ട അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ഇരട്ടയാർ ചേലക്കൽ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചു മക്കൾ ആണ് അപകടത്തിൽപ്പെട്ടത്. ഓണാവധിക്ക് കുട്ടികൾ കായംകുളത്തുനിന്നും ഉപ്പുതറയിൽ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടിൽ എത്തിയതാണ് കുട്ടികൾ.