Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിയും എഎപി വക്താവുമായ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും.

കെജ്‌രിവാളിന്റെ പിന്‍ഗാമിയായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് അതിഷിയുടെതായിരുന്നു. മദ്യനയക്കേസില്‍ കെജ്‌രിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാര്‍ട്ടിയെയും സര്‍ക്കാറിനെയും നയിച്ചത്.

ഇന്ന് വൈകീട്ട് കെജ്‌രിവാള്‍ ഗവര്‍ണര്‍ വികെ സക്‌സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അതിഷി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.