Thu. Jan 23rd, 2025

കോഴിക്കോട്: അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവരെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്. കേരളത്തിൽ ഒരു വർഷത്തോളമായി സേവനരംഗത്തുള്ള ആദ്യബാച്ച് വനിതാ ഉദ്യോഗസ്ഥരുടെ(ഫയർ വുമൺ) വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഫയർ ആൻഡ് റസ്ക്യു ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. സ്റ്റേഷനുകളിൽ രണ്ട് വനിതാ ജീവനക്കാരെങ്കിലും ചുരുങ്ങിയത് ഉണ്ടാകണം. ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.

അത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഡ്യൂട്ടി അടുത്ത ദിവസത്തേക്ക് ക്രമീകരിച്ച് നൽകേണ്ടതാണെന്നും ഡയറക്ടർ ജനറൽ ഇറക്കിയ ഉത്തവരിൽ പറയുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലാ ഫയർ ഓഫീസർമാർക്കുമായി ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് ജില്ലാ ഫയർ ഓഫീസർമാർക്കു നൽകാനും നിർദേശമുണ്ട്. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ സംസ്ഥാനത്ത് നിലവിൽ സേവനത്തിലുള്ളത്.