Thu. Jun 5th, 2025

തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ പിയോടും എഡിജിപി എം ആർ അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും വി ഡി സതീശൻ പറഞ്ഞു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ ചർച്ച ചെയ്തത് എന്തെന്ന് അറിയണം. 

ഭരണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എ എൻ ഷംസീർ ഇറങ്ങിയത്. സിഎം ഓഫീസിൽ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ശക്തി പ്രവർത്തിക്കുന്നു എന്ന ഞങ്ങളുടെ വാദം ശരിയായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.