Wed. Dec 18th, 2024
Police jeep hits elderly man in Udayamperur, Ernakulam, and leaves without stopping

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പോലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ഉദയംപേരൂർ സൗത്ത് പറവൂരിലെ അങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പിൽ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് ഡ്രൈവർക്കെതിരെ ഉദയംപേരൂർ പോലീസ് കേസെടുത്തു.

പെരുമ്പളം സ്വദേശി വി എസ് ദിനകരനെ അമ്പലപ്പുഴ പോലീസിന്‍റെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ വിവരം തൊട്ടടുത്ത സ്റ്റേഷനിലറിയിച്ച് പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് അമ്പലപ്പുഴ പോലീസ് കടന്ന് കളഞ്ഞു. പിന്നീട് ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ആംബുലന്‍സ് എത്തിച്ചാണ് ദിനകരനെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചത്. ദിനകരന്‍റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെട്ടല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവമുണ്ടായി.