Wed. Jan 22nd, 2025
Woke Malayalam's Jamsheena Mullapatt wins 2024 Laadli Media and Advertising Award for gender sensitivity

2024 ലെ ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്കാരം വോക്ക് മലയാളം സീനിയർ റിപ്പോർട്ടർ ജംഷീന മുല്ലപ്പാട്ടിന്. ജെന്‍ഡര്‍ സെൻസിറ്റിവിറ്റി വിഭാഗത്തിലാണ് പുരസ്കാരം. 2023ൽ വോക്ക് മലയാളം സംപ്രേഷണം ചെയ്ത പ്രകൃതിയ്ക്ക് ‘സ്ത്രീ’യാവണം; ആദിവാസി ട്രാന്‍സ്‌വുമണിന്റെ ജീവിതം എന്ന വീഡിയോ സ്റ്റോറിക്കാണ് പുരസ്കാരം.

മുബൈയിലെ താനെയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുബൈ ആസ്ഥാനമായ പോപുലേഷൻ ഫസ്റ്റ് എന്ന സംഘടനയും സംയുക്തമായി നൽകുന്നതാണ് ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്കാരം.