Wed. Jan 22nd, 2025

തിരുവനന്തപുരം: നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേയുടെ അറിയിപ്പ്. ദക്ഷിണ റെയിൽവെ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചില ട്രെയിനുകൾ റദ്ദാക്കിയത്. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സ്പ്രസ്
ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ ന​ഗർ എക്സി‌പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്സ്‌പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.