Mon. Dec 23rd, 2024

കൊച്ചി: ലഹരി പാര്‍ട്ടി പരാതിയില്‍ സംവിധായകന്‍ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനും എതിരെ പോലീസിന്‍റെ പ്രാഥമിക അന്വേഷണം. 

യുവമോർച്ചയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഇരുവരും പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കി എന്ന ഗായിക സുചിത്രയുടെ ആരോപണത്തെ തുടർന്നാണ് പരാതി.

റിമയുടെയും ആഷിഖിന്‍റെയും കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കി എന്നായിരുന്നു ആരോപണം. ഈ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് യുവമോർച്ചയുടെ ആവശ്യം. നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ട്. 

പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. ഇതേ തുടർന്ന് സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.