ലണ്ടൻ: രാജ്യത്ത് ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടന്‍.
രാജ്യത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഭാഗമായാണ് നടപടി. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് ഐടി, എഞ്ചിനീയറിങ് പ്രൊഫഷണലുകള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മേഖലകളിലെ ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുന്നതും ബ്രിട്ടനില്‍ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്.
ഐടി, ടെലികമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുടെയും എഞ്ചിനീയറിങ് പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റിനെ ആശ്രയിക്കുന്നതിൻ്റെ പിന്നിലെ കാരണങ്ങള്‍ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിഅധ്യക്ഷനായ ബ്രയാന്‍ ബെല്ലിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.