Mon. Nov 25th, 2024

ന്യൂഡൽഹി: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് സിപിഐ നേതാവ് ആനി രാജയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ജന്തർമന്ദറിൽ ക്വിറ്റ് ഇന്ത്യയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു നടപടി. 

ഇസ്രയേലിനെതിരെ നിശബ്ദ പ്രകടനം നടത്തിയ സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രീസ് അടക്കം നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഖാന്‍ മാര്‍ക്കറ്റിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഇസ്രയേല്‍ എംബസിയിലേക്ക് എത്തുന്നതിനിടെയാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്.ഗാസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫലസ്തീനില്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ സര്‍ക്കാരുമായുള്ള ബന്ധം ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.