Thu. Sep 19th, 2024

പാരിസ്: ഞായറാഴ്ച നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ സ്റ്റേഡിയത്തിനു മുകളിൽ നിന്ന് ഹോളിവുഡ് താരം ടോം ക്രൂയിസ് താഴേക്ക് പറന്നിറങ്ങും. 

ഫ്രാൻസ് നാഷണൽ സ്റ്റേഡിയത്തിൻ്റെ മുകളിൽ നിന്ന് പതാകയുമായാണ് താരം പറന്നിറങ്ങുക.ഗ്രൗണ്ടിൽ എത്തിക്കഴിഞ്ഞാൽ, സൈക്ലിസ്റ്റ്, സ്കേറ്റ് ബോർഡർ, വോളിബാൾ കളിക്കാർ എന്നിവരുൾപ്പെടെ വിവിധ കായിക ഇനങ്ങളിൽ നിന്നുള്ള അത്‍ലറ്റുകൾക്ക് ക്രൂയിസ് പതാക കൈമാറും.തത്സമയ പ്രകടനമായിരിക്കും നടത്തുകയെന്നാണ് റിപ്പോർട്ട്. 

പിന്നീട് പാരീസ് മേയർ ആനി ഹിഡാൽഗോ അടുത്ത ഒളിമ്പിക് നടക്കുന്ന ​ലോസ് ആഞ്ജലസ് നഗരത്തിലെ മേയർ കാരെൻ ബാസിന് ഒളിമ്പിക് പതാക കൈമാറും. സമാപന ചടങ്ങ് പരമ്പരാഗത രീതിയിൽ ഫ്രാൻസിൻ്റെ ദേശീയ സ്റ്റേഡിയത്തിലാണ് നടക്കുക. ഒളിമ്പിക്‌സ് സമാപന ദിവസം താരത്തിൻ്റെ പ്രകടനം കാണാൻ ജനങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് കലാസംവിധായകൻ തോമസ് ജോളി വെളിപ്പെടുത്തി.