Wed. Jan 22nd, 2025

എറണാകുളം: ഒരു ദിവസം കൊണ്ട് ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു. 

ഓട്ടോ തൊഴിലാളിയായ രാജു തൻ്റെ വണ്ടിയില്‍ കയറുന്നവരോട് ഇന്നത്തെ കൂലി വയനാടിനായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കൂലിയുടെ നാലും അഞ്ചുമിരട്ടി തുക നല്‍കാൻ യാത്രക്കാര്‍ തയ്യാറായി.

24023 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. ഓടി കിട്ടിയ തുക മുഴുവന്‍ വയനാടിന്റെ പുനരധിവാസമുള്‍പ്പൈടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് രാജു പറഞ്ഞു. 2018 ലെ പ്രളയ സമയത്തും കൊവിഡ് കാലത്ത് വാക്‌സിന്‍ ചലഞ്ചിലും ഇത്തരത്തില്‍ ഓടിക്കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രാജു നല്‍കിയിരുന്നു.